what is social media marketing malayalam

സോഷ്യൽ മീഡിയയിലൂടെ നിങ്ങളുടെ ബ്രാൻഡിനെ കണക്ട് ചെയ്ത് അതിലേക്ക് ആവശ്യമായ ഓഡിയൻസിനെ ബിൽഡ് ചെയ്ത് അതിലൂടെ നിങ്ങളുടെ സെയിൽസ് വർധിപ്പിക്കുന്ന പ്രോഗ്രാം ആണ് സോഷ്യൽ മീഡിയ മാർക്കറ്റിംഗ്. നല്ല നല്ല കോണ്ടെന്റുകൾ പബ്ലിഷ് ചെയ്യുകയും അതിൽ നിങ്ങളുടെ ഫോളോവേഴ്സിനെ എൻഗേജ് ആക്കുകയും അവരുമായി നല്ലൊരു ബന്ധം ഉണ്ടാക്കുകയും ചെയ്യുന്നതിലൂടെ സെയിൽസ് വർധിപ്പിക്കുകയും ചെയ്യാം.

ഇപ്പോൾ ഉള്ളതിൽ വെച്ച് ഏറ്റവും വലിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ഫേസ്ബുക്ക്,ഇൻസ്റ്റാഗ്രാം,ട്വിറ്റെർ,ലിങ്ക്ഡ്ഇൻ,പിന്റെരെസ്റ്റ്,യൂട്യൂബ് തുടങ്ങിയവയാണ്.

മുകളിൽ പറഞ്ഞിരിക്കുന്ന സോഷ്യൽ പ്ലാറ്റ്ഫോമുകളിൽ ഏതിലൂടെ ആണ് നിങ്ങൾക്ക് നിങ്ങളുടെ ബ്രാൻഡിനെ മാർക്കറ്റ് ചെയ്യാൻ സാധിക്കുക എന്ന് ആദ്യം സ്വയം ഒരു തീരുമാനം ഉണ്ടാക്കുക. ലോകത്ത് ഏകദേശം മുന്നൂറ്‌ കോടിയിലധികം ആളുകൾ ഇന്ന് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നവരാണ്. ഈ മുന്നൂറ്‌ കോടിയിൽ ചിലപ്പോൾ നിങ്ങൾക്ക് നിങ്ങളുടെ ബ്രാൻഡിനെ എത്തിക്കാൻ കഴിയുന്നത് ഒന്നോ രണ്ടോ കോടിയിൽ ആയിരിക്കും. അതിൽ നിങ്ങളെ ഫോളോ ചെയ്യാൻ ഉറപ്പായും ഒരുപാട് പേരുണ്ടാകും അവരെ നിങ്ങൾ എങ്ങനെ എൻഗേജ് ആക്കുന്നു എന്നതിനെ അടിസ്ഥാനമാക്കി ആയിരിക്കും നിങ്ങളുടെ സെയിൽസ് വർദ്ധിക്കുന്നത്.

digital marketing malayalam

ആദ്യമേ സെയിൽസ് അല്ല ഫോക്കസ് ചെയ്യേണ്ടത്. നിങ്ങളുടെ ഫോളോവേഴ്സിനെ നിങ്ങളുടെ പ്രോഡക്റ്റിലേക്ക് എൻഗേജ് ചെയ്യിക്കുക എന്നുള്ളതാണ്. ആദ്യമേ കൂടുതലും നെഗറ്റീവ് അല്ലെങ്കിൽ പരിഹാസങ്ങൾ എന്നിവയൊക്കെ നിറയെ വരും പക്ഷേ ചെറിയ രീതിയിൽ അപ്പോഴും സെയിൽസ് നടക്കുന്നുണ്ടാകും. അവിടെ സ്റ്റോപ്പ്‌ ചെയ്യാതെ മുന്നോട്ട് പോകുക. പതുക്കെ നെഗറ്റീവ് എല്ലാം മാറി പോസിറ്റീവ് റിവ്യൂസ് ലഭിച്ചു തുടങ്ങും.

നിങ്ങളുടെ ഫോളോവേഴ്സിനെ മനസിലാക്കുക.
നിങ്ങളുടെ ഫോളോവേഴ്സിനെ എങ്ങനെ മനസിലാക്കാം അത് അവർ ഇടുന്ന ഓരോ കമെന്റിൽ നിന്നും നമുക്ക് മനസിലാക്കാൻ സാധിക്കും. എങ്ങനെ ഉള്ള പോസ്റ്റുകൾ കൂടുതൽ റീച്ച് കിട്ടും എന്ന് നോക്കുക ഏതൊക്കെ സമയങ്ങളിൽ ആണ് റീച്ച് കൂടുതൽ കിട്ടുന്നത് എന്നെല്ലാം ശ്രദ്ധിക്കുക.

നിങ്ങൾ സോഷ്യൽ മീഡിയയിൽ പബ്ലിഷ് ചെയ്യും മുന്നേ നിങ്ങളുടേതായ ഒരു സ്ട്രാറ്റജി ഉണ്ടാക്കുക.

ആദ്യം എന്താണ് നിങ്ങളുടെ ലക്ഷ്യം എന്ന് സെറ്റ് ചെയ്യുക. നിങ്ങളുടെ പ്രോഡക്റ്റ് സെയിൽസ് ആവാം,പേജ് ലൈക്ക് ആവാം,ഫോളോവേഴ്സ് ആകാം,വ്യൂസ് ആകാം അത് എന്താണെന്നും എത്ര വേണെമെന്നും സെറ്റ് ചെയ്യുക. നിങ്ങളുടെ ലക്ഷ്യത്തിലേക്കുള്ള പാതയിൽ എന്തെല്ലാം ആണ് ഡിഫികൾട്ടികൾ എന്ന് ആലോചിക്കുക.

ഏത് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ഉപയോഗിക്കണം എന്നുള്ള ധാരണ ഉണ്ടാക്കുക

ഏറ്റവും ഇമ്പോർട്ടന്റ് ആയിട്ടുള്ള കാര്യമാണ്. നിങ്ങൾക്ക് ഒന്നും അറിയാത്ത ഒരു പ്ലാറ്റ്ഫോം ഉപയോഗിക്കുന്നതിനേക്കാൾ ഉപരി നിങ്ങൾ ഉപയോഗിച്ച് ശീലിച്ച പ്ലാറ്റ്ഫോം ഉപയോഗിക്കാൻ ശ്രമിക്കുക. ഏത് തിരഞ്ഞെടുത്താലും അതിനെ പറ്റി നന്നായി മനസിലാക്കുക.

എന്ത് കണ്ടന്റ് ആണ് ഷെയർ ചെയ്യുന്നത്

പ്രധാനപ്പെട്ട പോയിന്റ് ആണ് എന്ത് കണ്ടന്റ് ഷെയർ ചെയ്യണം എന്നുള്ളത്. നിങ്ങളുടെ ഫോളോവേഴ്സിന് ഇഷ്ടപ്പെടുന്ന രീതിയിൽ കണ്ടന്റ് ക്രീയേറ്റ് ചെയ്യാൻ സാധിച്ചാൽ നിങ്ങൾ നൂറ് ശതമാനം വിജയിച്ചു എന്ന് പറയാം.ചിലപ്പോൾ ചിത്രങ്ങൾ ആകാം,ചിലർക്ക് വീഡിയോസ് ആകാം,മറ്റുള്ളവർക്ക് വായിക്കാനുള്ള ടെസ്റ്റുകൾ ആകാം എല്ലാം ആവശ്യത്തിന് പാകത്തിന് ആവശ്യമായ സമയത്ത് കൊടുക്കാൻ കഴിവുണ്ടെങ്കിൽ നിങ്ങൾക്ക് തുടങ്ങാം. നിങ്ങളുടെ സ്ട്രാറ്റജി നിങ്ങളുടെ സോഷ്യൽ മീഡിയ പ്ലാറ്റഫോം ഏതാണ് എങ്ങനെ ആണ് എന്നതിനെ ഒക്കെ അടിസ്ഥാനമാക്കി ചേഞ്ച്‌ ചെയ്യാവുന്നതാണ്.

സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ മാർക്കറ്റിംഗ് ചെയ്യുക എന്നുള്ളത് ഇന്നത്തെ കാലത്ത് ഏറ്റവും എളുപ്പമുള്ള കാര്യം ആയി മാറി കഴിഞ്ഞു. വാങ്ങുന്നവർ എല്ലാം അതിനോട് തയ്യാറെടുത്തു കഴിഞ്ഞു ഇനി വിൽക്കുന്നവരാണ് ഇപ്പോഴും സംശയത്തിന്റെ നിഴലിൽ നിൽക്കുന്നത്. അത് ശെരിയായ രീതിയിൽ എങ്ങനെ മാർക്കറ്റ് ചെയ്യണം എന്ന് അറിയാത്തത് കൊണ്ടാണ്. എന്തായാലും നോർമൽ മാർക്കറ്റിംഗ് ചിലവിന്റെ 10% ആവുകയുള്ളൂ സോഷ്യൽ മീഡിയലൂടെ മാർക്കറ്റിംഗ് ചെയ്യുന്നത് എന്ന് ആലോചിക്കുക. ഓരോന്നായി വർക്ക്‌ ഔട്ട്‌ ചെയ്ത് ഇറങ്ങുക

LEAVE A REPLY

Please enter your comment!
Please enter your name here