നിങ്ങൾ നിങ്ങളുടെ ഉത്പന്നമോ അല്ലെങ്കിൽ സേവനമോ ഡിജിറ്റൽ രംഗത്ത് മാർക്കറ്റ് ചെയ്യാൻ ഉദ്ദേശിക്കുന്ന ആളാണോ? എങ്കിൽ ഇതു കൂടെ ഒന്ന് അറിഞ്ഞിരുന്നാൽ നല്ലതായിരിക്കും. നമുക്ക് ഡിജിറ്റൽ മാർക്കറ്റിംഗിൽ അത്യാവശ്യം വേണ്ട കാര്യങ്ങൾ എന്തൊക്കെ ആണെന്നാണ് ഇവിടെ പറയാൻ പോകുന്നത്.

ഒരാൾ ഒരു ബിസിനസ്‌ തുടങ്ങുമ്പോൾ പ്രോഡക്റ്റ് അല്ലെങ്കിൽ സർവീസ് ആയിരിക്കും തിരഞ്ഞെടുക്കുക. അത് തുടങ്ങുന്ന ആൾക്ക് വ്യക്തമായ അല്ലെങ്കിൽ വ്യക്തിപരമായ അറിവുകൾ ഉള്ളത് കൊണ്ടാകും ആ പ്രത്യേക പ്രോഡക്റ്റ് അല്ലെങ്കിൽ സർവീസ് തിരഞ്ഞെടുക്കുന്നത്. കൂടുതലും അതിനെ പറ്റി നല്ല ധാരണ ള്ളത് കൊണ്ടായിരിക്കും ആ ബിസിനസ് തിരഞ്ഞെടുക്കുന്നത്. ഉത്പന്നം റെഡി ആയി ആയി കഴിഞ്ഞാൽ അതിനെ മാർക്കറ്റിൽ എത്തിക്കുക എന്നുള്ളതാണ് അടുത്ത കാര്യം. അപ്പോൾ ഡിജിറ്റൽ മാർക്കറ്റ് നോക്കുമ്പോൾ ഇറങ്ങുന്ന ആൾ ചെയ്യേണ്ട കുറച്ചു കാര്യങ്ങൾ ഉണ്ട് അവ എന്തൊക്കെ ആണെന്ന് നോക്കാം.

ബിസിനസ്സിന്റെ പേര്

നമ്മുടെ ബിസിനസ്സിന് നല്ലൊരു പേര് ആദ്യം കണ്ടു പിടിക്കുക എന്നുള്ളതാണ് പ്രധാനപ്പെട്ട ഒരു കാര്യം. കേവലം ഒരു പേരിൽ എന്തിരിക്കുന്നു എന്ന് പലരും ചോദിക്കാം. പക്ഷേ പേരാണ് ഒരു മെയിൻ ഘടകം ഡിജിറ്റൽ മാർക്കറ്റിംഗിൽ ഇറങ്ങുമ്പോൾ നമ്മൾ പഴയ രീതിയിൽ കണ്ടു വരുന്ന പല പേരുകൾ ഉപയോഗിക്കാൻ നോക്കിയാൽ അതൊക്കെ ആദ്യമേ സോഷ്യൽ മീഡിയയിൽ അല്ലെങ്കിൽ വെബ്സൈറ്റുകൾ ഉണ്ടാകും അത് കൊണ്ട് അതേ പേര് തന്നെ സോഷ്യൽ മീഡിയയിൽ കിട്ടാൻ ബുദ്ധിമുട്ടാകും. അപ്പോൾ സ്വഭാവികമായും നമ്മൾ പേരിനോടൊപ്പം വേറെ എന്തെങ്കിലും ഒക്കെ ചേർക്കേണ്ടി വരും അല്ലെങ്കിൽ വേറെ പേര് കണ്ടു പിടിക്കേണ്ടി വരും. ഉദാഹരണത്തിന് ബ്രദേഴ്സ് എന്ന പേര് ആണെങ്കിൽ ആ പേരിൽ നമുക്ക് വെബ്സൈറ്റ് തുടങ്ങാൻ കിട്ടണം എന്നില്ല. അത് പോലെ ഫേസ്ബുക്ക് പേജിൽ ആ യൂസർ നെയിം കിട്ടണം എന്നില്ല. അത് പോലെ പരസ്യം കാണുന്നവർക്ക് എന്തോ സ്ട്രൈക്ക് ചെയ്യുന്ന പേര് ആണെങ്കിൽ സെയിൽസ് നടക്കാനും സാധ്യത കൂടുതൽ ആണ്.

വെബ്സൈറ്റ്

ഡിജിറ്റൽ ആയി മറ്റുള്ളവരിലേക്ക് നമ്മുടെ പ്രോഡക്റ്റ് എത്തിക്കുമ്പോൾ അതിന് ആ സ്റ്റൈലിൽ തന്നെ നമ്മളും നിൽക്കണം. നമ്മുടെ ബ്രാൻഡ് നെയിം വെച്ച് ഒരു വെബ്സൈറ്റ് ഉണ്ടാക്കുക. പണ്ടത്തെ പോലെ ഒരുപാട് പൈസ ഒന്നും ആവശ്യമില്ല ഒരു വെബ്സൈറ്റ് ഉണ്ടാക്കുവാൻ. ആ വെബ്സൈറ്റിൽ നമ്മളുടെ പ്രോഡക്റ്റ് അല്ലെങ്കിൽ സർവീസ് എന്താണോ അത് കൃത്യമായി പറയുക. നമ്മുടെ പ്രോഡക്റ്റ് വാങ്ങാൻ വരുന്ന ആൾ ഇത് റിയൽ ആണോ അല്ലയോ എന്നറിയാൻ വെബ്സൈറ്റും നോക്കും നല്ല ക്വാളിറ്റിയോടെ ഉള്ള ഒരു വെബ്സൈറ്റിലേക്ക് നമുക്ക് നിറയെ ട്രാഫിക് എത്തിക്കാൻ സാധിക്കും. ആ ട്രാഫിക് സെയിൽ ആയും മാറും. വെബ്സൈറ്റ് ഉണ്ടാക്കുവാൻ നന്നായി കമ്പ്യൂട്ടർ അറിയാവുന്ന ആർക്കും സാധിക്കുന്നതാണ്. വേർഡ്പ്രെസ്സ് പോലെ ഉള്ള പ്ലാറ്റ്ഫോമുകൾ ഉപയോഗിച്ച് ടെക്‌നിക്കൽ അറിവുകൾ ഇല്ലാത്തവർക്കും വെബ്സൈറ്റ് ഉണ്ടാക്കാവുന്നതാണ്.യൂട്യൂബ് നോക്കിയാൽ തന്നെ സിമ്പിൾ വെബ്സൈറ്റ് ഉണ്ടാക്കുവാൻ ഉള്ള ട്യൂട്ടോറിയൽസ് ഉണ്ട് അറിയാത്ത ഒരാൾ ഉണ്ടാക്കുമ്പോൾ അതിൽ ഒരുപാട് തെറ്റുകൾ വരാൻ ചാൻസ് ഉണ്ട്.അത് കൊണ്ട് അറിയുന്ന ഒരു ആളെ സമീപിക്കുകയാണെങ്കിൽ,കുറഞ്ഞ റേറ്റിന് നല്ല വെബ്സൈറ്റ് ഉണ്ടാക്കി കൊടുക്കുന്ന ഒരുപാട് ആളുകൾ ഉണ്ട്.അവർ ചെയ്ത് തരുന്നതാണ്.

ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം പേജ്

ഡിജിറ്റൽ മാർക്കറ്റിംഗ് ആരംഭിക്കുന്നതിനു മുൻപ് ബ്രാൻഡിന്റെ പേരിൽ ഒരു ഫേസ്ബുക്ക്‌ പേജ്,ഇൻസ്റ്റാഗ്രാം പേജ് എന്നിവ ആവശ്യമാണ്. ആദ്യം തന്നെ നേരിട്ട് പ്രൊമോട്ട് ചെയ്യാതെ പ്രോഡക്റ്റ് അല്ലെങ്കിൽ സെർവിസിന്റെ ഫീച്ചേഴ്‌സ് എല്ലാം പോസ്റ്റ്‌ ചെയ്യുക. പേജ് ലൈക്ക് കൂട്ടുക തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ്.

യൂട്യൂബ് ചാനൽ

നിങ്ങളുടെ ബ്രാൻഡിനെ പറ്റി ഉള്ള വീഡിയോസ് ഉണ്ടാക്കി അത് യൂട്യൂബ് ചാനലിൽ ഇട്ടതിനു ശേഷം ഫേസ്ബുക്ക് പേജിൽ പോസ്റ്റ്‌ ചെയ്യുന്നത് നല്ലതാണ് കാണുന്നവർക്ക് മനസിലാക്കാൻ എളുപ്പവും ഇവിടെ നിന്നും യൂട്യൂബ് ചാനലിലേക്ക് ആവശ്യമെങ്കിൽ ട്രാഫിക്കും ലഭിക്കുന്നതാണ്.

ഇങ്ങനെ കുറച്ച് കാര്യങ്ങൾ ശ്രദ്ധിച്ചതിനു ശേഷം നോക്കേണ്ട അടുത്ത സ്റ്റെപ്പ് ആണ് ക്രീയേറ്റീവ് ആയിട്ടുള്ള പരസ്യ പോസ്റ്ററുകൾ ഉണ്ടാക്കാൻ ശ്രമിക്കുക എന്നുള്ളത്. പോസ്റ്ററിന്റെ ഇരുപത് ശതമാനം മാത്രമേ ടെക്സ്റ്റ്‌ വരാൻ പാടുള്ളൂ എന്നത് ആദ്യമേ ഓർത്ത് വെക്കുക.കൂടുതൽ ആയാൽ ആ പരസ്യം അപ്പ്രൂവ് ആകാൻ ബുദ്ധിമുട്ടാണ്.ശേഷം നിങ്ങൾക്ക് ആവശ്യമുള്ള ഓഡിയൻസ് എവിടെ ആണ് വേണ്ടത് ഏത് പ്രായക്കാർ ആണ് കൂടുതൽ നിങ്ങളുടെ പ്രോഡക്റ്റ് അല്ലെങ്കിൽ സർവീസ് വാങ്ങാൻ ചാൻസ് ഉള്ളത് എന്നൊക്കെ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അണ്.

ഇങ്ങനെ കുറച്ച് കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഒരുപാട് പൈസ ഇറക്കാതെ കുറഞ്ഞ ചിലവിൽ കൂടുതൽ ആളുകളിലേക്ക് പരസ്യം ചെല്ലുകയും കൂടുതൽ ലീഡ് ലഭിക്കുകയും ചെയ്യും.

LEAVE A REPLY

Please enter your comment!
Please enter your name here