ഇന്ന് ഇന്റർനെറ്റ് യുഗം ആയത് കൊണ്ട് എല്ലാവരും ഓൺലൈൻ മണി മേക്കിങ്ങിനുള്ള വഴികൾ നോക്കി ഇറങ്ങിയിരിക്കുകയാണ്. ഇപ്പോൾ ചെറിയ കുട്ടികൾ അടക്കം യൂട്യൂബ് ചാനൽ തുടങ്ങികഴിഞ്ഞു. ആർക്കും തങ്ങളുടെ കഴിവുകളെ സോഷ്യൽ മീഡിയയിൽ അവതരിപ്പിച്ച് ഫോളോവേഴ്സ് ഉണ്ടാക്കി എടുക്കുകയും അതിലൂടെ വരുമാന മാർഗം ഉണ്ടാക്കി എടുക്കുകയും ചെയ്യാം
പക്ഷേ..
അതെ പക്ഷേ ഇന്നും പലർക്കും അറിയില്ല എങ്ങനെ നമ്മൾ ചെയ്യുന്ന വീഡിയോസ് മറ്റുള്ളവരിലേക്ക് എത്തിക്കണം എന്നുള്ളത്. ചില ആളുകൾ ചെയ്യുന്നത് വളരെ രസമുള്ള കണ്ടാൽ ആർക്കും ഇഷ്ടപ്പെടുന്ന രീതിയിൽ നല്ല ക്വാളിറ്റിയിൽ കണ്ടന്റ് ഉണ്ടാക്കുന്നുണ്ട് പക്ഷേ അവർ അർഹിക്കുന്ന ഒരു വ്യൂസ് അല്ലെങ്കിൽ സബ്സ്ക്രൈബ്ഴ്സ് ലഭിക്കുന്നില്ല. കാരണം അത് മറ്റുള്ളവരിലേക്ക് എത്തിക്കപ്പെടുന്നില്ല എന്നത് കൊണ്ടാണ്. ഈ പ്രശ്നങ്ങൾ ഒക്കെ എങ്ങനെ മറികടക്കാം എന്ന് നോക്കാം.
എല്ലാവർക്കും അറിയാം അല്ലെങ്കിൽ എല്ലാവരും പറയുന്ന കാര്യങ്ങൾ ആണ് നല്ല കണ്ടന്റ് ആയിരിക്കണം, നല്ല തമ്പ്നെയിൽ വേണം നല്ല ടൈറ്റിൽ വേണം നല്ല ഡിസ്ക്രിപ്ഷൻ വേണം, അല്ലെങ്കിൽ നല്ല ടാഗ്ഗിംഗ് വേണം എന്നൊക്കെ. അതൊക്കെ ഏവർക്കും അറിയുന്ന കാര്യങ്ങൾ ആണ്. പക്ഷേ ഇതെല്ലാം ചെയ്തിട്ടും വ്യൂസ് അല്ലെങ്കിൽ സബ്സ്ക്രൈബ്ഴ്സ് ലഭിക്കുന്നില്ല എങ്കിൽ എന്ത് ചെയ്യാം.
ആദ്യം നിങ്ങൾ നിങ്ങളുടെ കമെന്റ് ബോക്സിലേക്ക് പോകുക. അവിടെ നിങ്ങളുടെ വിഡിയോ കാണുന്നവർ വീഡിയോസിനെ പറ്റി എന്തൊക്കെ അഭിപ്രായം ആണ് പറഞ്ഞിരിക്കുന്നത് എന്ന് നോക്കുക. പോസിറ്റീവ് ആണെങ്കിൽ ഒന്നും പേടിക്കാനില്ല. പക്ഷേ നെഗറ്റീവ് സൈഡ് ഉണ്ടെങ്കിൽ ഉടനെ അവ ക്ലിയർ ആക്കാനുള്ള കാര്യങ്ങൾ നോക്കുക. ചിലപ്പോൾ സൗണ്ട് ആയിരിക്കാം, അല്ലെങ്കിൽ എഡിറ്റിംഗ്, ക്ലാരിറ്റി, അല്ലെങ്കിൽ ഒരു യൂസും ഇല്ലാത്ത കണ്ടന്റുകൾ ആവാം. അങ്ങനെ പലതാവാം. അവയെല്ലാം ആദ്യമേ ക്ലിയർ ആക്കുക.
നിങ്ങൾക്ക്ആയിരം സബ്സ്ക്രൈബ്ഴ്സ് ആൻഡ് നാലായിരം വാച്ച് അവേർഴ്സ് ആണ് ലക്ഷ്യമെങ്കിൽ ഇനി പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക
നിങ്ങളുടെ ചാനലിൽ എന്തെങ്കിലും പഠിപ്പിക്കുക
നിങ്ങൾക്ക് അറിയാവുന്ന എന്തെങ്കിലും കാര്യങ്ങൾ കുറച്ച് പേരെ പഠിപ്പിക്കാൻ ശ്രമിക്കുക. ഉദാഹരണത്തിന് നിങ്ങൾ ഒരു ടെക്ക് ചാനൽ നടത്തുന്ന ആളാണെങ്കിൽ ഒരു സോഫ്റ്റ്വെയർ ഉപയോഗിക്കുന്നത് പഠിപ്പിക്കുന്ന വീഡിയോ ഉണ്ടാക്കുക അത് അൺ ലിസ്റ്റ് ആക്കി വെക്കുക. ശേഷം ഫേസ്ബുക്കിൽ ഒരു ക്യാമ്പയിൻ ആഡ് ഉണ്ടാക്കുക. വീഡിയോ ലെങ്ത് 10 അല്ലെങ്കിൽ 15 മിനിറ്റ് ഉള്ള കുറേ പാർട്ട് ആക്കാൻ ശ്രദ്ധിക്കുക. ഉദാഹരണം ഫോട്ടോഷോപ്പ് ആണ് പഠിപ്പിക്കുന്നത് എങ്കിൽ ഫ്രീ ഫോട്ടോഷോപ്പ് ഓൺലൈൻ ക്ലാസ്സ് എന്ന് പറഞ്ഞ് പരസ്യം ഇടാവുന്നതാണ്. കേരളം മുഴുവനും നിങ്ങളുടെ ബഡ്ജറ്റ്ന് അനുസരിച്ചുള്ള പരസ്യം ചെയ്യുക. ചുരുങ്ങിയത് ഒരു 3000 രൂപയ്ക്കുള്ള പരസ്യം ഇടുക. വാട്ട്സാപ്പിലേക്ക് അവരുടെ കോൺടാക്ട് കിട്ടുന്ന രീതിയിൽ ക്യാമ്പയിൻ ഇടുക. ഉറപ്പായും രണ്ടായിരം കോണ്ടാക്ടിനടുത്ത് വാട്ട്സാപ്പിൽ ലഭിച്ചേക്കാം. അവർക്കെല്ലാം ചാനൽ ലിങ്ക് കൊടുത്ത് സബ്സ്ക്രൈബ് ചെയ്യാൻ ആവശ്യപ്പെടുക. ശേഷം കോഴ്സ് വീഡിയോ അയച്ചു കൊടുക്കുക ശേഷം സംശയങ്ങൾ ക്ലിയർ ചെയ്ത് കൊടുക്കുക. ചാനൽ സപ്പോർട്ട് ചെയ്യാനും ആവശ്യപ്പെടുക തീർച്ചയായും എല്ലാവരും സപ്പോർട്ട് ചെയ്തിരിക്കും.
ഇനി പഠിപ്പിക്കൽ താല്പര്യം ഇല്ലാത്തവർ ആണെങ്കിൽ ഡയറക്റ്റ് യൂട്യൂബിൽ തന്നെ പരസ്യം ചെയ്യുക ആവറേജ് ഒരുലക്ഷം പേരിലേക്ക് നിങ്ങളുടെ വീഡിയോ എത്തിക്കുക .ഇതിന് ഒരു ഏകദേശം എത്ര ചിലവാകും എന്ന് പറയാൻ സാധിക്കില്ല കാരണം കീവേർഡിന് അനുസരിച്ചാകും പരസ്യത്തിനുള്ള പൈസ വരുന്നത്. ഒരു ലക്ഷം പേര് പരസ്യത്തിലൂടെ നിങ്ങളുടെ വീഡിയോ കണ്ടിട്ടുണ്ടെങ്കിൽ ആവറേജ് ആയിരം സബ്സ്ക്രൈബ്ഴ്സ് നിങ്ങൾക്ക് ലഭിക്കും. കണ്ടന്റ് നല്ലതാണെങ്കിൽ അത് ചിലപ്പോൾ പതിനായിരം ആകാം.
നമ്മൾ ഒരു പ്രോഡക്റ്റ് സൃഷ്ടിച്ചാൽ മാത്രം പോരാ അത് മാർക്കറ്റ് കൂടെ ചെയ്താൽ മാത്രമേ നമുക്ക് ആവശ്യക്കാരെ ലഭിക്കൂ എന്ന് ഓർക്കുക. ആവശ്യക്കാരെ ലഭിക്കണം എങ്കിൽ നമ്മൾ ഇങ്ങനെ ഒരു ചാനൽ തുടങ്ങി എന്ന് എല്ലാവരെയും അറിയിക്കണം അതാണ് ഈ പരസ്യങ്ങൾ കൊണ്ട് ഉദ്ദേശിക്കുന്നത്. ചിലർക്ക് ഇതൊന്നും ഇല്ലാതെ തന്നെ പെട്ടെന്ന് ഇതെല്ലാം ലഭിക്കാം അത് അവരുടെ കഴിവും സമയവുമാണ്. അവർക്ക് അങ്ങനെ കിട്ടിയല്ലോ എനിക്കും അങ്ങനെ മതി എന്ന് പറഞ്ഞിരുന്നാൽ ചിലപ്പോ കിട്ടാം ചിലപ്പോൾ സമയം കുറേ പോകാം. സാധ്യതൾ കുറേ ഉണ്ട് അവ അതാത് സമയത്ത് ഉപയോഗിക്കുന്നവർക്ക് ആണ് ഉയർച്ച ഉണ്ടാകുന്നത്.
യൂട്യൂബിൽ നാലായിരം മണിക്കൂർ വാച്ച് ടൈം എന്ന് കേൾക്കുമ്പോൾ എല്ലാവരും വലിയ ഒരു കാര്യം ആണെന്ന് വിചാരിക്കുന്നു. പക്ഷേ ഒരു മിനിട്ടുള്ള വീഡിയോ രണ്ട് ലക്ഷത്തി നാൽപതിനായിരം പേര് കാണുകയാണെങ്കിൽ നിങ്ങളുടെ വാച്ച് ടൈം ആയി. അതിനാണ് നേരത്തെ മുകളിൽ പറഞ്ഞത് വീഡിയോ ലെങ്ത് കൂട്ടുക വെറുതെ വലിച്ചു നീട്ടിയാൽ കാര്യം ഉണ്ടാകില്ല മിനിമം 6 മിനിറ്റ് ഉള്ള വീഡിയോ ആണെങ്കിൽ നിങ്ങൾക്ക് വേണ്ടത് നാല്പതിനായിരം വ്യൂസ് ആണ്. അത് പന്ത്രണ്ടു മിനിറ്റ് ആണെങ്കിൽ വെറും ഇരുപതിനായിരം പേര് കണ്ടാൽ മതി. പക്ഷേ ഇരുപതിനായിരം പേര് കാണണമെങ്കിൽ അവരെ പന്ത്രണ്ട് മിനിറ്റ് പോകുന്നത് അറിയാതെ വീഡിയോക്ക് മുന്നിൽ പിടിച്ചിരുത്താൻ നിങ്ങൾക്ക് കഴിഞ്ഞാൽ ഒരൊറ്റ വീഡിയോ കൊണ്ട് മോനിറ്റൈസഷൻ എന്ന കടമ്പ കടക്കാം..