digital marketing

വാട്ട്‌സാപ്പും ഫേസ്ബുക്കും ഉപയോഗിച്ച് ബിസിനസ്‌ ഉയർത്തികൊണ്ട് വരാം

എങ്ങനെ ആണ് വാട്ട്‌സാപ്പ് ആൻഡ് ഫേസ്ബുക്ക് ഉപയോഗിച്ച് വരുമാനം ഉണ്ടാക്കാൻ കഴിയുക? പലരും ഈ കാര്യം കേട്ടിട്ടുണ്ടാകും പക്ഷേ വേണ്ട വിധം എങ്ങനെ ചെയ്യണം എന്ന് പലർക്കും അറിയില്ല. ഇന്ന് ഈ വിഷയത്തെ പറ്റി ആണ് സംസാരിക്കാൻ പോകുന്നത്.

നിങ്ങൾക്ക് ഒരു ബിസിനസ്‌ ഉണ്ടാകും അത് എങ്ങനെ ഒക്കെ മാക്സിമം പ്രോഫിറ്റ് ഉണ്ടാക്കാൻ സാധിക്കും എന്ന കാര്യം ആലോചിച്ചിട്ടാണ് ഈ പോസ്റ്റ്‌ വായിക്കുന്നത്. ഡിജിറ്റലി സെൽ ചെയ്താൽ എത്രത്തോളം ആളുകൾ വാങ്ങും ഒരുപാട് വലിയ കമ്പനികൾ ഉള്ളപ്പോൾ എന്റെ പ്രോഡക്റ്റ് എങ്ങനെ ആളുകൾ വാങ്ങും എന്നെല്ലാം ഉള്ള ചിന്തകൾ എല്ലാവർക്കും ഉണ്ടാകും. ആദ്യം സ്വന്തം പ്രോഡക്റ്റ് ക്വാളിറ്റിയിൽ നൂറ് ശതമാനം വിശ്വാസം ഉണ്ടാകുക. ശേഷം ഡിജിറ്റലി മാർക്കറ്റ് ചെയ്യുക. ഇതിന് ഒരുപാട് ചിലവ് ആകില്ലേ എന്നുള്ള സംശയം ആയിരിക്കും നമ്മൾ നിശ്ചയിക്കുന്നതാണ് നമ്മുടെ മാർക്കറ്റിംഗ് ബഡ്ജറ്റ്. അത് ഒറ്റയടിക്ക് ഇറക്കേണ്ട ആവശ്യവും ഇല്ല. ആയിരം രൂപ ഇറക്കി പതിനായിരം പ്രോഫിറ്റ് കിട്ടിയാൽ വീണ്ടും രണ്ടായിരം ഇറക്കിക്കൂടെ?

ഇന്ന് അധിക ചിലവില്ലാതെ നിങ്ങളുടെ പ്രോഡക്റ്റ് അല്ലെങ്കിൽ സർവീസ് നിങ്ങൾക്ക് ഓൺലൈനിൽ മാർക്കറ്റിംഗ് ചെയ്യാവുന്നതാണ്. നിങ്ങൾ ഉദ്ദേശിക്കുന്ന മാർക്കറ്റ് കേരളം ബേസ് ചെയ്താണ് ചെയ്യുന്നത് എന്ന് വിചാരിക്കുക. കേരളത്തിൽ എത്ര കോടി ജനങ്ങളുണ്ട്? അവരിൽ എത്ര പേർക്ക് നിങ്ങളുടെ പ്രോഡക്റ്റ് കൊണ്ട് ആവശ്യം ഉണ്ടാകും എന്ന് ചിന്തിക്കുക. ഏറ്റവും ചുരുങ്ങിയത് ഒരു പതിനായിരം പേരെങ്കിലും നിങ്ങളുടെ പ്രോഡക്റ്റ് വാങ്ങാൻ ആയിട്ട് നിങ്ങൾക്ക് കണ്ടെത്താൻ ആകും. അത് കണ്ടെത്താൻ നമ്മൾ ഫേസ്ബുക്ക് എന്ന പ്ലാറ്റ്ഫോം ഉപയോഗിക്കുന്നു.

നമ്മൾ ഇടുന്ന പരസ്യം ഫേസ്ബുക്ക് അതിനനുസരിച്ച് അങ്ങനത്തെ കാര്യങ്ങൾ തിരയുന്ന ആളുകളിൽ കാണിക്കും. അതിൽ താല്പര്യം ഉള്ളവരെ ആ പരസ്യത്തിൽ അവർ ക്ലിക്ക് ചെയ്യുമ്പോൾ നേരെ നിങ്ങളുടെ വാട്സാപ്പിൽ അവരുടെ ഫോൺ നമ്പർ അല്ലെങ്കിൽ വാട്സ്ആപ്പ് നമ്പർ ലഭിക്കും. ഈ ഡാറ്റ നിങ്ങളുടെ കയ്യിൽ കിട്ടിയാൽ അത് എങ്ങനെ നിങ്ങൾ അവരെ നിങ്ങളുടെ പ്രോഡക്റ്റ് എടുപ്പിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും സെയിൽ കൂടുന്നത്.

സോഷ്യൽ മീഡിയയിലൂടെ സെയിൽ അല്ല കൺവെർട്ട് ചെയ്യുന്നത്. നമ്മുടെ പ്രോഡക്റ്റ് അല്ലെങ്കിൽ സർവീസ് ആവശ്യമുള്ളവരുടെ ഡാറ്റ കളക്റ്റ് ചെയ്യുകയാണ് മെയിൻ ആയും ചെയ്യുന്നത്. ഫേസ്ബുക്കിലെ ഏതോ ഒരു പരസ്യം കണ്ട് അതിൽ ക്ലിക്ക് ചെയ്ത് നേരെ വാട്സാപ്പിലേക്ക് പോകണമെങ്കിൽ അവരോട് വാട്ട്‌സാപ്പിൽ പോയി ഡീറ്റൈൽ ആയി അന്വേഷിക്കാൻ നിങ്ങൾക്ക് താല്പര്യം ഉണ്ടോ എന്ന് ഫേസ്ബുക്ക് അവരോട് ചോദിക്കും അവർക്ക് സമ്മതമാണെങ്കിൽ മാത്രം ആണ് അവർ നിങ്ങളുടെ വാട്സാപ്പിൽ വരുന്നത്. അവർക്ക് നിങ്ങളുടെ പ്രോഡക്റ്റ് താല്പര്യം ഉണ്ട് അല്ലെങ്കിൽ വേണം എന്നുണ്ട് എന്ന ഘട്ടത്തിൽ ആണ് അവർ വാട്സാപ്പിൽ അന്വേഷിക്കുന്നത്. അതിനെ സെയിൽ ആയി കൺവെർട്ട് ചെയ്യേണ്ടത് നിങ്ങളുടെ ചുമതല ആണ്. ചിലർ പൈസ ഇല്ല എന്നൊക്കെ പറഞ്ഞ് പോകാം പക്ഷേ ആ ഡാറ്റ ഒന്നും കളയാതെ പുതിയ അപ്ഡേറ്റുകൾ കസ്റ്റമർ റിവ്യൂസ് എല്ലാം അയച്ചുകൊണ്ടിരിക്കുക. അവരുമായി നല്ലൊരു ബന്ധം സ്ഥാപിക്കുക.

ഇങ്ങനെ പരസ്യം ചെയ്യാൻ എന്താണ് വേണ്ടത്?

ആദ്യമായി നിങ്ങൾ ഒരു ഫേസ്ബുക്ക് പേജ് ഉണ്ടാക്കണം അതിന് ലോഗോ കവർ ഫോട്ടോ എല്ലാം കൊടുക്കണം. ശേഷം പ്രോഡക്റ്റുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പോസ്റ്റ്‌ ചെയ്യുക. ഡെയിലി മിനിമം നാല് പോസ്റ്റ്‌ എങ്കിലും ഇടുന്നത് നല്ലതാണ്. ഒരു പത്ത് ദിവസം എങ്കിലും ഇങ്ങനെ പോസ്റ്റ്‌ ഇടുന്നത് നല്ലതായിരിക്കും ശേഷം ശ്രദ്ധിക്കേണ്ട കാര്യം ചുരുങ്ങിയത് ഒരു ആയിരം ലൈക്ക് എങ്കിലും എത്തിക്കാൻ നോക്കുക എന്നുള്ളതാണ്. പേജ് ലൈക്ക് കിട്ടാൻ വേണ്ടി ഫേസ്ബുക്ക് ക്യാമ്പയിൻ സെറ്റ് ചെയ്യാവുന്നതാണ്. ലൈക്ക് ഇത്രയും ഇല്ലെങ്കിൽ പ്രോഡക്റ്റ് സെൽ ചെയ്യാൻ പറ്റില്ലേ? പറ്റും. പക്ഷേ ഓൺലൈൻ ആയത് കൊണ്ട് ആളുകൾ വിശ്വസിച്ചു വാങ്ങാൻ ബുദ്ധിമുട്ടായത് കൊണ്ടും അവരുടെ ഭാഗത്തു നിന്നും കൂടെ ചിന്തിച്ചു വേണം കാര്യങ്ങൾ വർക്ക്‌ ഔട്ട്‌ ചെയ്യാൻ. ശേഷം നിങ്ങളുടെ പ്രോഡക്റ്റ് വാങ്ങുന്ന ആളുകളോട് ഒരു റിവ്യൂ ആവശ്യപ്പെടുക. അത് പേജിലെ പോസ്റ്റിൽ കമെന്റ് ആയി കിട്ടിയാൽ നല്ലതാണ്. ശേഷം കണ്ടാൽ ആളുകൾ ഇഷ്ടപ്പെടുന്ന രീതിയിൽ പരസ്യങ്ങൾ ഡിസൈൻ ചെയ്യുക. ശേഷം ഫേസ്ബുക്കിൽ ക്യാമ്പയിൻ സ്റ്റാർട്ട്‌ ചെയ്യാവുന്നതാണ്. തീർച്ചയായും നിങ്ങൾക്ക് 100% പോസിറ്റീവ് റിസൾട്ട്‌ ലഭിക്കുന്നതാണ്. ഒരു ലക്ഷം പേരിലേക്ക് നിങ്ങളുടെ പരസ്യം എത്തിക്കഴിഞ്ഞാൽ അതിൽ പതിനായിരം പേരെങ്കിലും താല്പര്യം ഉള്ളവർ ഉണ്ടാകും. അതിൽ ആയിരം പേർ വാട്ട്‌സാപ്പിലേക്ക് വരും. അതിൽ മിനിമം 100 സെയിൽ നിങ്ങൾക്ക് ലഭിക്കുന്നതാണ്.ഇത് എന്റെ പേർസണൽ അനുഭവം കൂടെ ആണ്. ബാക്കി വരുന്ന 900 പേരിലേക്ക് നമ്മുടെ അപ്ഡേറ്റുകൾ അയച്ചു കൊണ്ടിരിക്കുക വീക്കിലി ചെയ്യുക വീണ്ടും അതിൽ നിന്നും സെയിൽ വരുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here