ABOUT US

Ad framez കേരള ബേസ്ഡ് ആയിട്ടുള്ള ഒരു ഡിജിറ്റൽ മാർക്കറ്റിംഗ് ഏജൻസി ആണ്. Ad Framez ന്റെ ഒഫീഷ്യൽ ബ്ലോഗ് ആണ് www.allaboutadtips.com. ഡിജിറ്റൽ മാർക്കറ്റിങ്ങിനെ പറ്റിയും അതിന്റെ സാധ്യതകളെ പറ്റിയും എല്ലാവരിലേക്കും എത്തിക്കാനാണ് ഈ ബ്ലോഗിലൂടെ ഉദ്ദേശിക്കുന്നത്.

ഇന്ന് ഭൂരിപാകം ആളുകളും സ്മാർട്ട്‌ ഫോൺ ആണ് ഉപയോഗിക്കുന്നത്. അത് കൊണ്ട് തന്നെ ഡിജിറ്റൽ മാർക്കറ്റിംഗ് എന്നത് വളരെ എളുപ്പം ഉള്ള ഒരു കാര്യം ആയി മാറി കഴിഞ്ഞു. വൈഡ് ഓഡിയൻസിലേക്ക് നമ്മുടെ പ്രോഡക്റ്റ് അല്ലെങ്കിൽ സർവീസ് എത്തിക്കാൻ ഇന്ന് നമുക്ക് സാധിക്കുന്നതാണ്.

സോഷ്യൽ മീഡിയയിൽ എങ്ങിനെ ഒക്കെ മാർക്കറ്റ് ചെയ്യാം, നമ്മുടെ പ്രോഡക്റ്റ് അല്ലെങ്കിൽ സർവീസ് ആവശ്യമുള്ളവരെ എങ്ങനെ കണ്ടെത്താം, എങ്ങനെ നമ്മുടെ സെയിൽസ് വർധിപ്പിക്കാൻ സാധിക്കും തുടങ്ങിയ കാര്യങ്ങൾ ഈ ബ്ലോഗിലൂടെ ഷെയർ ചെയ്യാൻ ആണ് ആഗ്രഹിക്കുന്നത്.

കൂടാതെ നിങ്ങളുടെ ബിസിനസ്സിന് ആവശ്യമായ വെബ്സൈറ്റ് എങ്ങനെ സ്വയം ഉണ്ടാക്കി എടുക്കാം, അത് സെർച്ച്‌ റാങ്കിങ്ങിൽ എങ്ങനെ മുകളിൽ എത്തിക്കാം. എന്താണ് ബ്ലോഗിങ്, ബ്ലോഗിങ്ങിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്. തുടങ്ങി ഡിജിറ്റൽ മേഖലയിൽ ബിസിനസ് ചെയ്യാൻ ഇറങ്ങുമ്പോൾ ശ്രദ്ധിക്കേണ്ടതും പഠിക്കേണ്ടതുമായ കാര്യങ്ങൾ ഈ ബ്ലോഗിലൂടെ പങ്കു വെക്കുന്നു.

ഇന്ന് ഒരു ടീവി യിലോ പത്രങ്ങളിലൊ ഒക്കെ നമ്മുടെ പ്രോഡക്റ്റ് അല്ലെങ്കിൽ സർവീസ് പരസ്യം കൊടുക്കാൻ വേണ്ടി പോകുമ്പോൾ ഭാരിച്ച ചിലവ് ആണ് വരുന്നത്. ചിലപ്പോൾ ഒരുപാട് പരസ്യങ്ങൾക്കിടയിൽ നമ്മുടെ പരസ്യം മുങ്ങി പോകുകയും ചെയ്യും. പക്ഷേ ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ പരസ്യങ്ങൾക്ക് ചിലവാക്കേണ്ട തുക നമുക്ക് തന്നെ നിശ്ചയിക്കാം. കേവലം നൂറ് രൂപക്ക് പോലും പരസ്യം കൊടുക്കാം. റെസ്പോൺസ് വരുന്നതിന് അനുസരിച്ച് പൈസ പോകുന്നത് പോലെ സെറ്റ് ചെയ്യാം. നമുക്ക് വേണ്ട കസ്റ്റമേഴ്സ് നമ്മളെ തേടി വരുന്നത് പോലെ പരസ്യങ്ങൾ നമുക്ക് ഉണ്ടാക്കാൻ സാധിക്കും.

പക്ഷേ വെറുതെ പോയി ഒരു പരസ്യം ഇട്ടാൽ നമുക്ക് അതിന് വേണ്ട റെസ്പോൺസ് കിട്ടുകയില്ല. സ്റ്റാർട്ടിങ് മുതൽ തന്നെ ഒരുപാട് കാര്യങ്ങൾ ശ്രദ്ധിക്കാൻ ഉണ്ട്. ആദ്യം പ്രോഡക്റ്റ് അല്ലെങ്കിൽ സർവീസ് ആരിലേക്കാണ് എത്തിക്കേണ്ടത് എന്നുള്ള ഐഡിയ വേണം, പരസ്യം നിർമ്മിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ. പരസ്യം കാണുന്ന ആൾ അത് വാങ്ങേണ്ടുന്ന ആവശ്യകത എന്തൊക്കെ ആണ് എന്ന് അയാൾക്ക് മനസിലാകുന്നത് അതിന്റെ ഡിസൈനിൽ കൂടി ആണ്. അത് പോലെ എവിടേക്കാണ് കസ്റ്റമർ അന്വേഷിച്ചു വരേണ്ടത് അവരുടെ എന്തൊക്കെ ഡീറ്റെയിൽസ് ആണ് കളക്റ്റ് ചെയ്യേണ്ടത് എന്നതിനെ കുറിച്ചെല്ലാം ഒരുപാട് കാര്യങ്ങൾ മനസിലാക്കാൻ ഉണ്ട്.

ബ്ലോഗിങ് എന്നാൽ വെറുതെ എന്തെങ്കിലും എഴുതി ഒരു സൈറ്റിൽ അപ്‌ലോഡ് ചെയ്താൽ ഒരു കാര്യവും ഇല്ല അതിന് ശ്രദ്ധിക്കേണ്ടതായ ഒരുപാട് വശങ്ങൾ ഉണ്ട്. ബ്ലോഗിങ്ങിലൂടെ ലക്ഷങ്ങൾ മാസം ഉണ്ടാക്കുന്നവരുണ്ട് പക്ഷേ അവരെല്ലാം ഉപയോഗിക്കുന്നത് ഡിജിറ്റൽ മാർക്കറ്റിംഗ് ടെക്‌നിക്കുകൾ ആണ് അത് എന്തെല്ലാം എങ്ങനെ നല്ലൊരു ബ്ലോഗ്ഗർ ആകാം. ഏതൊക്കെ രീതിയിൽ ബ്ലോഗിലൂടെ വരുമാനം.. സ്ഥിരമായ വരുമാനം ഉണ്ടാക്കാൻ സാധിക്കും എന്നെല്ലാം ഈ ബ്ലോഗിലൂടെ വിവരിക്കുന്നതാണ്. കൂടാതെ ഓൺലൈൻ വഴി ലക്ഷങ്ങൾ സാമ്പാദിക്കാം എന്ന് പലരും കേട്ടിട്ടുണ്ടാകും അത് എങ്ങനെ ഒക്കെ ഉണ്ടാക്കി എടുക്കാം എന്നുള്ളതും ഈ ബ്ലോഗിലൂടെ നിങ്ങൾക്ക് അറിയാൻ സാധിക്കും.

Regards
Ad Framez